• Home  
  • ഭവാനി പുഴയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹങ്ങൾ; യന്ത്രം ഉപയോഗിച്ച് കൊല ചെയ്തു ഉപേക്ഷിച്ചത് ബിരിയാണി അരിചാക്കുകളിൽ
- Breaking News - Kerala - Trending

ഭവാനി പുഴയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹങ്ങൾ; യന്ത്രം ഉപയോഗിച്ച് കൊല ചെയ്തു ഉപേക്ഷിച്ചത് ബിരിയാണി അരിചാക്കുകളിൽ

ഭവാനി പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ഭർത്താവിനെ പ്രദേശത്തുനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടിയിൽ യുവതിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ തോട്ടംതൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളിക്കു വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി. യുവതിയുടെ ഭർത്താവായ ഇയാൾ കൊലപാതകത്തിനുപിന്നാലെ കേരളം വിട്ടതായാണ് വിവരം. അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ ഭാര്യയേയും മകളേയും കൊലപ്പെടുത്തിയ ശേഷം ബിരിയാണി ചാക്കിലാക്കി ഭവാനി പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെന്ന് […]

ഭവാനി പുഴ

ഭവാനി പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ഭർത്താവിനെ പ്രദേശത്തുനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

പാലക്കാട് അട്ടപ്പാടിയിൽ യുവതിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ തോട്ടംതൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളിക്കു വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി. യുവതിയുടെ ഭർത്താവായ ഇയാൾ കൊലപാതകത്തിനുപിന്നാലെ കേരളം വിട്ടതായാണ് വിവരം.

അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ ഭാര്യയേയും മകളേയും കൊലപ്പെടുത്തിയ ശേഷം ബിരിയാണി ചാക്കിലാക്കി ഭവാനി പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ഭർത്താവിനെ പ്രദേശത്തുനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അഞ്ചുവയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്തു നിന്ന് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഈ ചാക്കുകൾ വാങ്ങിയ കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെപ്പറ്റിയും കൊല്ലപ്പെട്ടവരെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചത്. കൊലപാതകത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പോലീസ് കരുതുന്നത്.

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com
Indiaword © . All Rights Reserved.