റീചാർജ് ഇനി മാറും! ട്രായിയുടെ പുതിയ മാറ്റം നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും?
ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി വോയ്സ്, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന പ്രത്യേക റീചാർജ് പായ്ക്കുകൾ നടപ്പിലാക്കാൻ ട്രായ് പുതിയ ചട്ടങ്ങൾ (13ആം ഭേദഗതി) പ്രഖ്യാപിച്ചു. വിവിധ കാലാവധികളിലുള്ള ഇത്തരം ‘വോയ്സ് ആൻഡ് എസ്എംഎസ് ഒൺലി’ പ്ലാനുകൾ ലഭ്യമാക്കുന്നതിലൂടെ മുതിർന്ന പൗരന്മാർക്കും സാധാരണ ഉപഭോക്താക്കൾക്കും വലിയ ആശ്വാസമാകും. ഉപയോഗിക്കാത്ത ഡാറ്റയ്ക്കായി ഉപഭോക്താക്കൾ അധിക പണം നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി അർഹമായ പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിലൂടെ ഉറപ്പാകുന്നു. ടെലികോം ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കിക്കൊണ്ട് TRAI […]

