• Home  
  • ഇന്ത്യയ്ക്ക് 100% വരെ തീരുവ ചുമത്താൻ യുഎസ് ബിൽ; നയതന്ത്രത്തിന് തിരിച്ചടിയോ?
- Breaking News - India - Opinion - World

ഇന്ത്യയ്ക്ക് 100% വരെ തീരുവ ചുമത്താൻ യുഎസ് ബിൽ; നയതന്ത്രത്തിന് തിരിച്ചടിയോ?

റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100% വരെ യുഎസ് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യ ഉപരോധ ബിൽ യുഎസ് സെനറ്റിൽ ആദ്യഘട്ട അനുമതി നേടി. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുന്നു എന്ന തരത്തിലുള്ള നറേറ്റീവുകൾക്കിടയിലുള്ള പുതിയ നീക്കം ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന ബന്ധത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച്, റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം […]

യുഎസ് തീരുവ

റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100% വരെ യുഎസ് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യ ഉപരോധ ബിൽ യുഎസ് സെനറ്റിൽ ആദ്യഘട്ട അനുമതി നേടി. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുന്നു എന്ന തരത്തിലുള്ള നറേറ്റീവുകൾക്കിടയിലുള്ള പുതിയ നീക്കം ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന ബന്ധത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു.

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച്, റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന ‘റഷ്യ ഉപരോധ ബിൽ’ സെനറ്റിൽ ആദ്യഘട്ട നടപടിക്രമം വിജയകരമായി പിന്നിട്ടു. ബില്ലിനെ അനുകൂലിച്ച് 86 സെനറ്റർമാരും എതിർത്ത് 12 പേരും വോട്ട് ചെയ്തു. സെനറ്റിലെ അന്തിമ നടപടിക്രമങ്ങളും പിന്നീട് ജനപ്രതിനിധി സഭയുടെ അംഗീകാരവും ലഭിച്ചാൽ മാത്രമേ ബിൽ നിയമമാകൂ.

ബിൽ നിയമമായാൽ റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് കുറയ്ക്കാൻ സമ്മർദം ചെലുത്തുന്നതിനായി ഇന്ത്യ, ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയനിലെ ചില അംഗരാജ്യങ്ങൾ എന്നിവയ്‌ക്കെതിരെ 100 ശതമാനം വരെ യുഎസ് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം ലഭിക്കും. എന്നാൽ സാഹചര്യങ്ങൾ മാറിയാൽ ഈ യുഎസ് തീരുവ പിന്നീട് പിൻവലിക്കാനും പ്രസിഡന്റിന് അധികാരമുണ്ടാകും. റഷ്യൻ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ കടുത്ത ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം റഷ്യയുടെ എണ്ണ-വാതക കയറ്റുമതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറയ്ക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഉക്രെയ്ൻ യുദ്ധത്തിന് ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം.

ട്രംപിന്റെ പിന്തുണ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാനെതിരായ അധിക ഉപരോധ വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയ ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയ്ക്കും ഇറാനും ഒരേസമയം സാമ്പത്തിക സമ്മർദം വർധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

യുഎസ് തീരുവ: ഇന്ത്യ-അമേരിക്ക ബന്ധത്തിലെ വൈരുധ്യമോ?

കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിരോധം, നിർണായക സാങ്കേതികവിദ്യ, സെമികണ്ടക്ടർ, ബഹിരാകാശം, ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും അമേരിക്കയും ബന്ധം കൂടുതൽ ശക്തമാക്കിയിരുന്നു. ഇന്ത്യയെ സുപ്രധാന തന്ത്രപങ്കാളിയായി വിശേഷിപ്പിക്കുന്ന അമേരിക്ക, അതേ സമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ യുഎസ് തീരുവ 100 ശതമാനം വരെ ചുമത്താനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്ന ബിൽ മുന്നോട്ടുവച്ചിരിക്കുന്നത് ഇരട്ടനയമായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞ വിലയിൽ ലഭ്യമായ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ ഗണ്യമായി വർധിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ഊർജ സുരക്ഷയും ആഭ്യന്തര സാമ്പത്തിക താൽപര്യങ്ങളും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലും യുഎസ് ഇത്തരമൊരു ബില്ലുമായി മുന്നോട്ടുപോകുന്നത് ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ എത്തരത്തിൽ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആ​ഗോള നയതന്ത്ര വി​ദ​ഗ്ധർ.

ഡെമോക്രാറ്റുകൾക്കും ആശങ്ക

റഷ്യയ്ക്കെതിരായ ഉപരോധങ്ങളെ പൊതുവേ പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലും ബില്ലിനെച്ചൊല്ലി അഭിപ്രായഭിന്നതയുണ്ട്. പ്രസിഡന്റിന് ഇത്ര വ്യാപകമായി യുഎസ് തീരുവ ചുമത്താനുള്ള അധികാരം നൽകുന്നത് അമേരിക്കൻ ഉപഭോക്താക്കൾക്ക് ഉയർന്ന ഇറക്കുമതി ചെലവായി തിരിച്ചടിക്കുമെന്നാണ് ചില ഡെമോക്രാറ്റുകളുടെ ആശങ്ക.

‌പ്രതിനിധി സഭയിലെ വിദേശകാര്യ സമിതിയിലെ പ്രമുഖ ഡെമോക്രാറ്റ് അംഗം ഗ്രിഗറി മീക്സ്, ഈ ബിൽ ട്രംപിന് കൂടുതൽ തീരുവ ചുമത്താനുള്ള പിൻവാതിൽ അധികാരം നൽകുന്നതാണെന്ന് വിമർശിച്ചു. യൂറോപ്യൻ സഖ്യരാജ്യങ്ങൾക്കുമേൽ പോലും അധിക യുഎസ് തീരുവ ചുമത്താൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, റഷ്യയുടെ ഊർജ വരുമാനം കുറയ്ക്കാൻ ഈ നീക്കം അനിവാര്യമാണെന്നാണ് ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ വാദം. റഷ്യയുടെ യുദ്ധ ധനസ്രോതസ്സുകൾ ദുർബലമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇനിയെന്ത്?

സെനറ്റിലെ ആദ്യഘട്ട നടപടിക്രമം പിന്നിട്ടെങ്കിലും ബിൽ ഇതുവരെ നിയമമായിട്ടില്ല. അന്തിമമായി ബിൽ പാസാകുന്നതിന് മുമ്പ് സെനറ്റിൽ കൂടുതൽ നടപടിക്രമ വോട്ടെടുപ്പുകൾ നടക്കും. തുടർന്ന് സെപ്റ്റംബറിൽ സമ്മേളനം പുനരാരംഭിക്കുമ്പോൾ യുഎസ് ജനപ്രതിനിധി സഭ ബിൽ പരിഗണിക്കും. ഇരു സഭകളും അംഗീകരിച്ച ശേഷം പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാലേ ബിൽ നിയമമാകൂ.

ബിൽ നിലവിലെ രൂപത്തിൽ നിയമമായാൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് തീരുവ ചുമത്താനുള്ള അധികാരം അമേരിക്കൻ പ്രസിഡന്റിന് ലഭിക്കും. അത് ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തിനും ഇന്ത്യയുടെ ഊർജ ഇറക്കുമതി നയത്തിനും എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് വരും മാസങ്ങളിൽ നിർണായകമായി മാറും.

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.