ഡിസ്‌ക്ലോഷർ ഡേ: കാലത്തിന്പിന്നിലായിപ്പോയ സ്പീൽബർഗ് ചിത്രം
1977ൽ സ്പീൽബർഗ് ‘ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദി തേർഡ് കൈൻഡ്’ എന്ന ചിത്രമെടുക്കുമ്പോൾ ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകൾക്ക് വലിയ നിഗൂഢതയും അത്ഭുതവുമുണ്ടായിരുന്നു. എന്നാൽ 49 വർഷങ്ങൾക്കിപ്പുറം ‘ഡിസ്‌ക്ലോഷർ ഡേ’ റിലീസ് ചെയ്യുമ്പോൾ, അന്യഗ്രഹജീവികളും യുഎഫ്ഓകളും സോഷ്യൽ മീഡിയയിലെ കോൺസ്പിറസി തിയറികളിൽ മാത്രം ഒതുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു. കൂടാതെ, ഒരു ദശകം മുൻപ് ഡെനിസ് വില്ലെനോവ് സംവിധാനം ചെയ്ത ‘അറൈവൽ’ (Arrival) എന്ന ചിത്രം അന്യഗ്രഹജീവികളുമായുള്ള മനുഷ്യന്റെ ആദ്യ സമ്പർക്കത്തെ അതീവ ദാർശനികവും റിയലിസ്റ്റിക്കുമായി അവതരിപ്പിച്ച് കൈയടി […]

