ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2016ൽ ഏകദേശം 50,000 ഇലക്ട്രിക് വാഹനങ്ങളായിരുന്നു രാജ്യത്ത് വിറ്റഴിച്ചതെങ്കിൽ 2025-26 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 25 ലക്ഷമായി ഉയർന്നു. ഇതിന് സമാന്തരമായി രാജ്യത്തെ EV ചാർജിങ് സ്റ്റേഷനുകൾയുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 2022ൽ 5,151 ചാർജിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 2026 ജൂലൈയിൽ ഇത് 52,718 ആയി ഉയർന്നു. നാല് വർഷത്തിനിടെ പത്തിരട്ടിയിലധികമാണ് വർധന. എന്നാൽ ചാർജിങ് അടിസ്ഥാന സൗകര്യങ്ങളുടെ എണ്ണം വർധിച്ചതുകൊണ്ട് മാത്രം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ വ്യാപകമാകുന്നില്ലെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ EV ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പൊതു ചാർജിങ് ശൃംഖല കഴിഞ്ഞ നാല് വർഷത്തിനിടെ പത്തിരട്ടിയിലധികം വളർന്നെങ്കിലും ചാർജറുകളുടെ വിശ്വാസ്യതക്കുറവ്, ഉയർന്ന ചാർജിങ് ചെലവ്, വീടുകളിൽ ചാർജിങ് സൗകര്യം ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് വെല്ലുവിളിയായി തുടരുന്നതായി റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (IEEFA) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ തോതിൽ വർധിച്ചിട്ടുണ്ട്. 2016ൽ ഏകദേശം 50,000 ഇലക്ട്രിക് വാഹനങ്ങളായിരുന്നു രാജ്യത്ത് വിറ്റഴിച്ചതെങ്കിൽ 2025-26 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 25 ലക്ഷമായി ഉയർന്നു. ഇതിന് സമാന്തരമായി രാജ്യത്തെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനു കളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 2022ൽ 5,151 ചാർജിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 2026 ജൂലൈയിൽ ഇത് 52,718 ആയി ഉയർന്നു. നാല് വർഷത്തിനിടെ പത്തിരട്ടിയിലധികമാണ് വർധന.
എന്നാൽ EV ചാർജിങ് സ്റ്റേഷനുകൾയുടെ എണ്ണം വർധിച്ചതുകൊണ്ട് മാത്രം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ വ്യാപകമാകുന്നില്ലെന്നാണ് ഐഇഇഇഎഫ്എയുടെ വിലയിരുത്തൽ. മിക്ക വാഹന വിഭാഗങ്ങളിലും EVകളുടെ വിപണി വിഹിതം ഇപ്പോഴും ഒറ്റ അക്കത്തിലോ കുറഞ്ഞ ഇരട്ട അക്കത്തിലോ മാത്രമാണ്. അതിനാൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ള സൗകര്യങ്ങളുടെ ഉപയോഗക്ഷമതയും ഉപഭോക്താക്കളുടെ അനുഭവവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചാർജറുകളുടെ എണ്ണം മാത്രം പോര; വിശ്വാസ്യത പ്രധാനമാണ്
Improving the EV Charging Experience in India: Beyond Charger Deployment എന്ന പേരിൽ ഐഇഇഎഫ്എ പുറത്തിറക്കിയ ബ്രീഫിങ് നോട്ടിലാണ് ഇന്ത്യയിലെ EV ചാർജിങ് മേഖലയിലെ പ്രധാന വെല്ലുവിളികൾ വിശദീകരിക്കുന്നത്.

EV ചാർജിങ് സ്റ്റേഷനുകൾ നേരിടുന്ന പ്രധാന തടസങ്ങളായി ചാർജറുകളുടെ വിശ്വാസ്യതക്കുറവ്, വിവിധ ചാർജിങ് നെറ്റ്വർക്കുകൾ തമ്മിലുള്ള ഇന്റർ ഓപ്പറബിലിറ്റി പ്രശ്നങ്ങൾ, ഉയർന്ന ചാർജിങ് ചെലവ്, വീടുകളിൽ ചാർജിങ് സൗകര്യം ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകൾ, വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസം എന്നിവയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ചാർജറുകളുടെ എണ്ണം വർധിപ്പിക്കുന്നതിനേക്കാൾ അവ സ്ഥിരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് ഉപഭോക്താക്കളുടെ EV ചാർജിങ് അനുഭവത്തിന് നിർണായകം. പൊതു ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകുന്ന സർക്കാർ പിന്തുണ ചാർജറുകളുടെ സ്ഥിരീകരിച്ച പ്രവർത്തനക്ഷമതയും പ്രകടനവുമായി ബന്ധിപ്പിക്കണമെന്നും ഐഇഇഇഎഫ്എ ശുപാർശ ചെയ്യുന്നു. വിവിധ ചാർജിങ് നെറ്റ്വർക്കുകൾക്കായി വ്യത്യസ്ത പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കി ഏകീകൃത പേയ്മെന്റ് സംവിധാനത്തിലേക്ക് മാറണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വീടുകളിൽ ചാർജിങ് സൗകര്യം ഒരുക്കാൻ ‘റൈറ്റ് ടു ചാർജ്’
പൊതു EV ചാർജിങ് സൗകര്യങ്ങൾക്ക് പുറമെ വീടുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫല്ാറ്റുകളിലും മറ്റും പ്രത്യേക പാർക്കിങ് സ്ഥലം ലഭ്യമായ താമസക്കാർക്ക് ചാർജിങ് സൗകര്യം സ്ഥാപിക്കാൻ അവകാശം ഉറപ്പാക്കുന്ന ‘റൈറ്റ് ടു ചാർജ്’ സംവിധാനം കൊണ്ടുവരണമെന്നാണ് ശുപാർശ.
അപ്പാർട്ട്മെന്റുകളും മറ്റ് കൂട്ടായ താമസസൗകര്യങ്ങളും ഉൾപ്പെടുന്ന ഇടങ്ങളിൽ വ്യക്തിഗതമായി EV ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കാൻ ഇത്തരം സംവിധാനം സഹായിക്കുമെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.
EV ചാർജിങിന് GST കുറയ്ക്കണമെന്ന് ശുപാർശ
ഇലക്ട്രിക് വാഹന ചാർജിങ് ചെലവ് കുറയ്ക്കുന്നതിനും ഐഇഇഎഫ്എ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ പൊതു EV ചാർജിങ് സേവനങ്ങൾക്ക് ഈടാക്കുന്ന 18 ശതമാനം ജിഎസ്ടി, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ജിഎസ്ടി നിരക്കായ 5 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഗ്രിഡ് നവീകരണവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി പ്രത്യേക ഇളവുള്ള ധനസഹായം നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ബാറ്ററി സ്വാപ്പിങ് സേവനങ്ങൾക്കും 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് മറ്റൊരു നിർദേശം. ഗതാഗത വകുപ്പുകളും വൈദ്യുതി വിതരണ സ്ഥാപനങ്ങളും തമ്മിൽ ഏകോപിച്ച് EV ചാർജിങ് ആവശ്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്തുള്ള ഗ്രിഡ് തയ്യാറെടുപ്പ് ആസൂത്രണം വേണമെന്നും ഐഇഇഎഫ്എ പറയുന്നു.
ഓഫ്-പീക്ക് സമയത്ത് ചാർജിങ് പ്രോത്സാഹിപ്പിക്കാം
വൈദ്യുതി ഉപയോഗം കുറഞ്ഞ സമയങ്ങളിലും പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ലഭ്യത കൂടുതലുള്ള സമയങ്ങളിലും EV ചാർജിങ് സ്റ്റേഷനുകൾ വഴി ചാർജിങ് പ്രോത്സാഹിപ്പിക്കുന്നതിന് ടൈം-ഓഫ്-യൂസ് താരിഫുകൾ പ്രയോജനപ്പെടുത്താമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി സംവിധാനത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിന് ToU താരിഫുകൾ സഹായിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗത്തിലെ തിരക്ക് കുറയ്ക്കാനും ക്ലീൻ എനർജി ഉപയോഗം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുമ്പോഴും അവയുടെ വിശ്വാസ്യത, ചെലവ്, ലഭ്യത, വീടുകളിലെ ചാർജിങ് സൗകര്യം എന്നിവ കൂടി മെച്ചപ്പെടുത്തുന്നതാണ് അടുത്ത ഘട്ടത്തിലെ പ്രധാന വെല്ലുവിളി. ചാർജിങ് ശൃംഖലയുടെ എണ്ണത്തിൽ നിന്ന് ഉപഭോക്താവിന് ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരത്തിലേക്ക് ശ്രദ്ധ മാറേണ്ടതിന്റെ ആവശ്യകതയാണ് ഐഇഇഎഫ്എ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നത്.
English Summary: India’s public EV charging network has grown more than tenfold from 5,151 stations in 2022 to 52,718 by July 2026. However, an IEEFA report highlights charger reliability, high public charging costs, home-charging challenges and grid connection delays as key barriers to wider electric vehicle adoption. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാം.

