അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകൾ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസ് എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പിടിച്ചെടുക്കാനും സാമ്പത്തിക ഇടപാടുകളും മറ്റു കത്തിടപാടുകളും കൃത്യമായി കണ്ടെത്താനുമാണ് ഈ പരിശോധന.
മെസ്സി കേരള സന്ദർശന തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധന. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നാലു മണി മുതൽ അഞ്ചിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകൾ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസ് എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പിടിച്ചെടുക്കാനും സാമ്പത്തിക ഇടപാടുകളും മറ്റു കത്തിടപാടുകളും കൃത്യമായി കണ്ടെത്താനുമാണ് ഈ പരിശോധന.
മെസ്സി കേരള സന്ദർശന തട്ടിപ്പ്; 25.78 കോടി നികുതി വെട്ടിപ്പ്
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ മറവിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കലക്‌ഷൻ ഏജന്റുവഴി അയച്ച 126.04 കോടി രൂപയ്ക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ട 22.69 കോടി രൂപയുടെ ഐജിഎസ്ടി കമ്പനി അടച്ചിരുന്നില്ല. കൂടാതെ വിവിധ വിദേശ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടി രൂപയ്ക്ക് 34.15 ലക്ഷം രൂപയുടെ നികുതിയും വെട്ടിച്ചു. കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വേണ്ടി മാത്രം നടത്തിയ നീക്കമാണെന്നാണ് കണ്ടെത്തൽ.
മെസ്സി കേരള സന്ദർശന തട്ടിപ്പ് ുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കോടതിയിൽ നിന്ന് അനുമതി സമ്പാദിച്ച ശേഷമാണ് ഇപ്പോൾ പരിശോധനകളിലേക്ക് കടന്നിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് കളമശ്ശേരി പൊലീസ് ചുമത്തിയിട്ടുള്ളത്. കേസിൽ റിപ്പോർട്ടർ കമ്പനിയെയും ആന്റോ അഗസ്റ്റിനെയും പ്രതിചേർത്തിട്ടുണ്ട്.
English Summary: A Special Investigation Team (SIT) led by ADGP P. Vijayan has launched simultaneous early-morning raids across five locations in Kerala, acting on a court order. The crackdown targets Reporter Broadcasting Company’s office in Kalamassery and the residences of the Augustine brothers in Kochi and Wayanad as part of an investigation into financial fraud surrounding a proposed Lionel Messi visit. Read more: Other news from INDIAWORD

