മെസ്സി കേരള സന്ദർശന തട്ടിപ്പ്: റിപ്പോർട്ടർ ചാനലിൽ അടക്കം റെയ്ഡ്
അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകൾ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസ് എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പിടിച്ചെടുക്കാനും സാമ്പത്തിക ഇടപാടുകളും മറ്റു കത്തിടപാടുകളും കൃത്യമായി കണ്ടെത്താനുമാണ് ഈ പരിശോധന. മെസ്സി കേരള സന്ദർശന തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധന. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ നാലു മണി മുതൽ അഞ്ചിടങ്ങളിലാണ് മിന്നൽ പരിശോധന […]


