• Home  
  • ജെൻ സീയുടെ ശബ്ദം കേൾക്കണം: മോഹൻ ഭാ​ഗവത്
- Breaking News - India - Politics - Trending

ജെൻ സീയുടെ ശബ്ദം കേൾക്കണം: മോഹൻ ഭാ​ഗവത്

സമീപകാലത്ത് രാജ്യത്ത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് യുവജനങ്ങൾ നടത്തിയ പ്രതിഷേധങ്ങളെ പരാമർശിച്ച മോഹൻ ഭാഗവത്, ഇന്നത്തെ തലമുറയ്ക്ക് എല്ലാ കാര്യങ്ങൾക്കും യുക്തിസഹമായ മറുപടികളാണ് വേണ്ടതെന്ന് പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധം എന്നത് അഭിപ്രായ സമന്വയത്തിലേക്കുള്ള മാർഗമാണെന്നും, യുവാക്കളുടെ ശബ്ദം കേട്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയുടെ ആശങ്കകളും പ്രതിഷേധങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്നും Gen Z ഉയർത്തുന്ന പരാതികൾ യഥാർഥമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധം എന്നത് […]

മോഹൻ ഭാഗവത്

സമീപകാലത്ത് രാജ്യത്ത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് യുവജനങ്ങൾ നടത്തിയ പ്രതിഷേധങ്ങളെ പരാമർശിച്ച മോഹൻ ഭാഗവത്, ഇന്നത്തെ തലമുറയ്ക്ക് എല്ലാ കാര്യങ്ങൾക്കും യുക്തിസഹമായ മറുപടികളാണ് വേണ്ടതെന്ന് പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധം എന്നത് അഭിപ്രായ സമന്വയത്തിലേക്കുള്ള മാർഗമാണെന്നും, യുവാക്കളുടെ ശബ്ദം കേട്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതലമുറയുടെ ആശങ്കകളും പ്രതിഷേധങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്നും Gen Z ഉയർത്തുന്ന പരാതികൾ യഥാർഥമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധം എന്നത് അഭിപ്രായ സമന്വയത്തിലേക്കുള്ള മാർഗമാണെന്നും, യുവാക്കളുടെ ശബ്ദം കേട്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് മോഹൻ ഭാഗവത് വ്യക്തമാക്കിയത്.സമൂഹത്തിന്റേയും സർക്കാരിന്റേയും ഉത്തരവാദിത്തമെന്നും മുംബൈയിൽ ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യൂണൈറ്റ് നേഷൻസ് (IIMUN) സംഘടിപ്പിച്ച യുവജന സമ്മേളനത്തിൽ Gen Z, Gen Alpha പ്രതിനിധികളുമായി സംവദിക്കവേ അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തെന്നു വെച്ച് അവർ രാജ്യദ്രോഹികളാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാലത്ത് രാജ്യത്ത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് യുവജനങ്ങൾ നടത്തിയ പ്രതിഷേധങ്ങളെ പരാമർശിച്ച അദ്ദേഹം, ഇന്നത്തെ തലമുറയ്ക്ക് എല്ലാ കാര്യങ്ങൾക്കും യുക്തിസഹമായ മറുപടികളാണ് വേണ്ടതെന്ന് പറഞ്ഞു. Gen Z ഉയർത്തുന്ന പരാതികൾ യഥാർഥമാണ്. തങ്ങളുടെ തലമുറയേക്കാൾ കൂടുതൽ സത്യസന്ധത ഇന്നത്തെ യുവാക്കളിലുണ്ട്. എന്നാൽ പ്രതിഷേധത്തിനും അഭിപ്രായ പ്രകടനത്തിനും ഭരണഘടനയിൽ ഡോ. ബി.ആർ. അംബേദ്കർ നിർദേശിച്ച മാർഗങ്ങളുണ്ട്. യുവാക്കൾ ഉറക്കെ സംസാരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ യഥാർഥ പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കുകയാണ് ചെയ്യേണ്ടത്- മോഹൻ ഭാഗവത് പറഞ്ഞു. ജന്തർ മന്തറിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ വസ്തുതകൾ തനിക്ക് അറിയില്ലെന്നു പറഞ്ഞ അദ്ദേഹം ജെൻ സീയെ താൻ കണ്ണുമടച്ചു വിശ്വസിക്കുന്നതായും വ്യക്തമാക്കി.

സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ തടയാൻ അതിന് നിരോധനം ഏർപ്പെടുത്തുന്നത് പരിഹാരമല്ലെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. നിയമങ്ങളും നിയന്ത്രണങ്ങളും മാത്രം കൊണ്ടല്ല പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക. വ്യക്തികളുടെ മനോഭാവത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും മാറ്റം വരേണ്ടത് അത്യാവശ്യമാണ്. നിയമങ്ങളും അച്ചടക്കവും ആവശ്യമാണ്. എന്നാൽ ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റമുണ്ടായാൽ മാത്രമേ അവ ഫലപ്രദമാകൂ. നിരവധി നിയമങ്ങൾ നിലവിലുണ്ട്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് മനോഭാവത്തിലെ മാറ്റമാണ്-മോഹൻ ഭാഗവത് പറഞ്ഞു.

സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെക്കുറിച്ചും മോഹൻ ഭാഗവത് മുന്നറിയിപ്പ് നൽകി. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ഒരാളുടെ മുഖവും ശബ്ദവും ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിക്കാൻ ഇന്ന് കഴിയുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരുടേയും മുഖവും ശബ്ദവും അനുകരിച്ച് വ്യാജ വീഡിയോകൾ സൃഷ്ടിക്കാനാകും. അതിനാൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഒന്നും പരിശോധിക്കാതെ വിശ്വസിക്കരുത്. വിശ്വാസ്യതയുള്ള സ്രോതസുകളിൽ നിന്ന് ഉറപ്പുവരുത്തിയ ശേഷമേ വിവരങ്ങൾ അംഗീകരിക്കാവൂ-മോഹൻ ഭാഗവത് പറഞ്ഞു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന ഒരാൾ പങ്കുവെക്കുന്ന വിവരങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പത്ത് ലക്ഷം പേർ പിന്തുടരുന്നുണ്ടെങ്കിൽ, തന്റെ പോസ്റ്റുകൾ കാരണം ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. അത്രയെങ്കിലും വിവേകം എല്ലാവർക്കും ഉണ്ടായിരിക്കണം. യുവാക്കളെ ഉത്തരവാദിത്തത്തോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിൽ മുതിർന്ന തലമുറയും സമൂഹവും പങ്കാളികളാകണം. ചില രാജ്യങ്ങൾ കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിച്ച മാതൃക ഇന്ത്യയും സ്വീകരിക്കണമോയെന്ന ചോദ്യത്തിന്, നിരോധനം പ്രശ്നപരിഹാരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു കാര്യം നിരോധിച്ചാൽ അത് മറുവഴികളിലൂടെ കൂടുതൽ വ്യാപിക്കും. ഈ വെല്ലുവിളിയെ മുഴുവൻ സമൂഹവും ഒരുമിച്ച് നേരിടണം. അപ്പോഴാണ് സർക്കാരിന്റെ നടപടികളും വിജയിക്കുക- അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ചെലവ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (GDP) ആറു ശതമാനമായി ഉയർത്തണമെന്ന ആവശ്യത്തെയും മോഹൻ ഭാഗവത് പിന്തുണച്ചു. വിദ്യാഭ്യാസം വാണിജ്യവത്കരിക്കപ്പെടരുതെന്നും എല്ലാവർക്കും ലഭ്യമാകുന്ന രീതിയിലാണ് വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ സമൂഹവും സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിൽ എന്നത് സർക്കാർ അല്ലെങ്കിൽ സ്വകാര്യ ജോലികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും സംരംഭകത്വവും തൊഴിലിന്റെ പ്രധാന ഘടകമാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. യുവാക്കൾ തൊഴിൽ അന്വേഷിക്കുന്നവരായി മാത്രം മാറാതെ തൊഴിൽ സൃഷ്ടിക്കുന്നവരായും വളരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, Gen Z ഉയർത്തുന്ന പരാതികൾ യഥാർഥമാണെന്ന മോഹൻ ഭാഗവതിന്റെ പരാമർശം രാഷ്ട്രീയ തലങ്ങളിലും ശ്രദ്ധ നേടുകയാണ്. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽ, മത്സര പരീക്ഷകൾ, വിദ്യാഭ്യാസം, ഡിജിറ്റൽ നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർഥികളും യുവജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം. യുവജനങ്ങളുടെ ആശങ്കകൾ അവഗണിക്കാതെ അവയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബിജെപി സർക്കാരിനുള്ള പരോക്ഷ ഓർമ്മപ്പെടുത്തലായും ചിലർ ഇതിനെ വിലയിരുത്തുന്നു.

ജനാധിപത്യത്തിൽ പ്രതിഷേധം അഭിപ്രായ സമന്വയത്തിലേക്കുള്ള മാർഗമാണെന്നും ഭരണഘടന നിർദേശിക്കുന്ന രീതിയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ വാദവും പ്രതിഷേധത്തെ അടിച്ചമർത്തുന്നതിനേക്കാൾ സംവാദത്തിലൂടെയും പരിഹാരത്തിലൂടെയും മുന്നോട്ടുപോകണമെന്ന സന്ദേശമായി വിലയിരുത്തപ്പെടുന്നു. യുവാക്കൾ ശബ്ദമുയർത്തുന്നുണ്ടെങ്കിൽ അതിന് പിന്നിൽ യഥാർഥ പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിയണമെന്ന അദ്ദേഹത്തിന്റെ പരാമർശവും ഇതോടൊപ്പം ശ്രദ്ധ നേടുന്നു.

ആർഎസ്എസ്-ബിജെപി ആശയപരമായ ബന്ധം കൊണ്ടുതന്നെ മോഹൻ ഭാഗവത് നടത്തുന്ന പൊതുപ്രസ്താവനകൾ പലപ്പോഴും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട് എന്ന കാര്യം ഓർക്കണം. അതുകൊണ്ടുതന്നെ യുവജനങ്ങളുടെ പരാതികളെ ഗൗരവത്തോടെ കാണണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം കേന്ദ്രസർക്കാരിനോടുള്ള പരോക്ഷ ഓർമ്മപ്പെടുത്തലായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രത്യേകിച്ച് തൊഴിലില്ലായ്മ, പരീക്ഷാ നടത്തിപ്പിലെ സുതാര്യത, വിദ്യാഭ്യാസ നിലവാരം, യുവജന ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ഇടപെടലും പ്രവർത്തനങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള സൂചനയായും ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

മോഹൻ ഭാഗവതിന്റെ പ്രസ്താവനകൾ സർക്കാർ നയങ്ങളെയോ തീരുമാനങ്ങളെയോ നേരിട്ട് നിർണയിക്കുന്നതല്ല. എന്നാൽ, യുവജനങ്ങളുമായി സർക്കാർ കൂടുതൽ സംവദിക്കേണ്ടതിന്റെയും തൊഴിൽ, വിദ്യാഭ്യാസം, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിലെ അവരുടെ ആശങ്കകൾ ഗൗരവത്തോടെ പരിഗണിക്കേണ്ടതിന്റെയും ആവശ്യകതയിലേക്ക് ഒരിക്കൽക്കൂടി വിരൽ ചൂണ്ടുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.