ഇസ്രയേലിലേക്ക് ആയുധ കയറ്റുമതി: വിശദീകരണവുമായി ഇന്ത്യ
ഗാസാ യുദ്ധത്തിനിടെ ഇസ്രയേലിലേക്ക് ആയുധ കയറ്റുമതി നടത്തിയെന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യ. റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങളും കേന്ദ്ര സർക്കാരിന്റെ പ്രതികരണവും അറിയാം. ഗാസാ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടേയും സൈനിക സാമഗ്രികളുടേയും കയറ്റുമതിയെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ (Amnesty International) പുറത്തുവിട്ട റിപ്പോർട്ട് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഗാസയിൽ യുദ്ധം ആരംഭിച്ച ശേഷവും ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് ആയുധങ്ങൾ, വെടിക്കോപ്പുകൾ, സൈനിക ഉപകരണങ്ങളുടെ ഭാഗങ്ങൾ, പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഡ്യുവൽ-യൂസ് ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി […]

