‘സിൽവർ സുനാമി’യെ നേരിടാൻ കേരളം
2036ഓടെ കേരളത്തിലെ 22 ശതമാനത്തിലധികം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരായിത്തീരും എന്ന ആർബിഐ റിപ്പോർട്ട് അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവൺമെന്റ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. കേരളത്തിന്റെ രാഷ്ട്രീയ-ഭരണചരിത്രത്തിൽ സമാനതകളില്ലാത്ത, ദീർഘവീക്ഷണമുള്ള പ്രഖ്യാപനത്തിനാണ് കഴിഞ്ഞ മെയ് മാസത്തിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് 24 മണിക്കൂർ തികയും മുൻപ് സംസ്ഥാന മന്ത്രിസഭ അതിന്റെ ആദ്യ യോഗത്തിൽ വെച്ച് സുപ്രധാന തീരുമാനമെടുത്തു: ഇന്ത്യയിലാദ്യമായി വയോജനങ്ങൾക്കായി മാത്രമൊരു സവിശേഷ വകുപ്പ് (Dedicated Department for Elderly […]










